കൊച്ചി: സാമൂഹ്യ നീതിക്കായി പോരാടിയ വിപ്ലവനായകനാണ് ഡോ.ബി.ആർ. അംബേദ്കറെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഡോ. അംബേദ്ക്കർ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എബി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികേയൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ. ശ്രീകുമാർ തട്ടാരത്ത് പി.എസ്. ജയരാജ്, മണ്ഡലം നേതാക്കളായ വി.ടി ഹരിദാസ്, ദേവരാജൻ, പി.കെ. വേണു, അർജുൻ ഗോപിനാഥ്, കലേശൻ, ശ്രിജൻ, പമേല സത്യൻ, ഗിരിലാൽ, ദിലീപ്, പി.കെ. സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |