കൊച്ചി: തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് പരാതികളെന്നും ഇതിനതിര നിയമ നടപടി സ്വീകരിക്കുമെന്നും ബ്രൈഡൽ മേക്കപ്പ് പീഡനക്കേസ് പ്രതി അനീസ് അൻസാരി. ഹൈക്കോടതി ജാമ്യവ്യവസ്ഥ പ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അനീസ്. എട്ട് വർഷത്തിനിടെ 3,000ത്തിലധികം പേർക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ല. ഇൻസ്റ്റഗ്രാമിൽ തനിക്കെതിരെ കാമ്പയിൻ നടത്തിയത് വർഷങ്ങൾക്ക് മുമ്പ് എനിക്കൊപ്പം നിന്ന് മേക്കപ്പ് പഠിച്ച യുവതിയാണ്. പരാതി നൽകിയവർ ആരാണെന്നോ അവരെ മേക്കപ്പ് ചെയ്തിട്ടുണ്ടോ എന്നോ അറിയില്ല. നാല് ദിവസം സ്റ്റേഷനിൽ ഹാജരാകണമെന്നാണ് ജാമ്യ വ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |