കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറി നിന്ന് അന്വേഷണം നേരിടണമെന്ന് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ ഘടകം ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം, എറണാകുളം ടൗൺ ഹാളിനു മുന്നിൽ അവസാനിച്ചു. എറണാകുളം ജില്ലാ കൺവീനർ സാജു പോൾ ഉദ്ഘാടനം ചെയ്തു. കോൺഗ്രസും ബി.ജെ.പിയും ഇക്കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാട്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രതിഷേധ യോഗത്തിൽ എറണാകുളം ജില്ലാ സെക്രട്ടറി എൽദോ പീറ്റർ, പ്രൊഫ. ലെസ്ലി പള്ളത്ത്, നൗഷാദ് രണ്ടാർകര, ആർ.സി. വിൻസെന്റ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |