തൃക്കാക്കര: നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില്പനയും ഉപയോഗവും തടയാൻ ജില്ലയിൽ വ്യാപക പരിശോധന നടത്താൻ തീരുമാനിച്ചു. ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയിലാണ് തീരുമാനം. വൃത്തിഹീനമായ ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കും. കടമ്പ്രയാർ -ചിത്രപ്പുഴ പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന കമ്പനികൾ, ഹോട്ടലുകൾ, ഫ്ളാറ്റുകൾ എന്നിവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. ഈ പ്രദേശത്ത് പരിശോധന നടത്തുവാനും തീരുമാനിച്ചു. തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ, പൊല്യൂഷൻ കോൺട്രോൾ ബോർഡ്, ശുചിത്വ മിഷൻ, ജില്ലാ ജില്ലാ മെഡിക്കൽ ഓഫീസർ, ഗ്രീൻ കേരള മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |