കൊച്ചി: ഗുവാഹട്ടിയിൽ നടക്കുന്ന ജൂനിയർ പെൺകുട്ടികളുടെ ദേശീയ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള സ്റ്റേറ്റ് ജൂനിയർ ടീമിനെ തൃശൂരിന്റെ എം.ആർ. അശ്വനി നയിക്കും. പാലക്കാടിന്റെ ആർ. അഖിലയാണ് വൈസ് ക്യാപ്റ്റൻ. ജിജിനു വേണു എസ്. (കാസർകോട്), നടാഷ മനോജ്കുമാർ (കോഴിക്കോട്), അലീന ജെയിംസ് (തൃശൂർ) എന്നിവരാണ് ഗോൾ കീപ്പർമാർ.അഞ്ജന കെ. (പാലക്കാട്), അക്സാ മാത്യു, സാനിയ വി.എസ് (തൃശൂർ), ആൻ ബാബു (എറണാകുളം), ഷിജിന ജോസഫ് (കാസർഗോഡ്), കെ.സി. നിഥില (വയനാട്) എന്നിവരാണ് പ്രതിരോധ നിരക്കാർ. കേരളം പഞ്ചാബിനെ ജൂൺ 22നും നാഗാലാൻഡിനെ 24നും ലഡാക്കിനെ 26നും നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |