നെടുമ്പാശേരി: ദക്ഷിണ കൊറിയയിൽ നടന്ന രാജ്യാന്തര പാരാ പവർ ലിഫ്റ്രിംഗ് ചാമ്പ്യൻഷിപ്പിൽ നാല് സ്വർണം നേടി ആലുവ സ്വദേശി ജോബി മാത്യു തിരിച്ചെത്തി. ഏഷ്യ ഓഷ്യാനിയ ഓപ്പൺ വിഭാഗത്തിൽ മാസ്റ്റേഴ്സ് മത്സരത്തിലാണ് (59കിലോഗ്രാം) ജോബിയുടെ ചരിത്ര നേട്ടം. ജനറൽ വിഭാഗത്തിൽ 148 കിലോ ഉയർത്തിയതോടെ ലോക റാങ്കിംഗിൽ എട്ടാമതെത്തി. ഏറ്റവും മികച്ച ലിഫ്റ്റിലും ടോട്ടൽ ലിഫ്റ്റിലും ഒന്നാമതെത്തി. നാലു വിഭാഗങ്ങളും സ്വന്തമാക്കിതോടെ വരുന്ന ഏഷ്യൻ പാരാ ഗെയിംസിനും യോഗ്യത നേടി. ജോബി മാത്യുവിനെയും ഇന്ത്യയെ പ്രതിനിധീകരിച്ച് 80 കിലോ വിഭാഗത്തിൽ മത്സരിച്ച ഹരിപ്പാട് സ്വദേശി അബ്ദുൾ സലാമിനെയും വിമാനത്താവളത്തിൽ അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |