കൊച്ചി: എസ്.എൻ.വി സദനത്തിന്റെ ഉമടസ്ഥതയിൽ എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം പ്രവർത്തിക്കുന്ന അബലാശരണം ഗേൾസ് ഇൻഡസ്ട്രിയൽ സ്കൂൾ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന ഫാഷൻ ഡിസൈനിംഗ് ഗാർമെന്റ് ടെക്നോളജി സംയോജിത കോഴ്സിൽ പ്രവേശനം ആരംഭിച്ചു.
15 വയസ് തികഞ്ഞ എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. ബസ്, ബോട്ട് യാത്ര ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറവും വിശദവിവരങ്ങളും രാവിലെ 9 മുതൽ വൈകിട്ട് 4 വരെ ഓഫീസിൽ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലായ് 30. വിവരങ്ങൾക്ക്: 9961890982, 0484 2376199.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |