കൊച്ചി: ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നതുൾപ്പെടെ സഹകരിച്ച് പ്രവർത്തിക്കാൻ കേരള സ്റ്റാർട്ടപ്പ് മിഷനും കാസർകോട്ടെ കേന്ദ്ര സർവകലാശാലയും തീരുമാനിച്ചു.
സ്റ്റാർട്ടപ്പുകളുടെ ഇൻകുബേഷന്‍ സർവകലാശാലയിൽ കേന്ദ്രം ആരംഭിക്കും. സ്റ്റാർട്ടപ്പ് സ്ഥാപകർ വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തും. സ്റ്റാർട്ടപ്പുകൾക്ക് സർവകലാശാലാ ലാബുകൾ ലഭ്യമാക്കും. സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കിടേശ്വരലു, സി.പി.സി.ആർ.ഐ ഡയറക്ടർ അനിത കരുൺ, മലബാർ ഏയ്ഞ്ചൽ നെറ്റ് വർക്ക് സഹസ്ഥാപകൻ പി.കെ. ഗോപാലകൃഷ്ണൻ, ഡോ. കെ. ശ്രീനിവാസ്, സ്റ്റാട്ടർപ്പ് മിഷൻ പ്രൊജക്ട് ഡയറക്ടർ റിയാസ് എം.പി., ബിസിനസ് ഡെവലപ്മെന്റ് കോ- ഓർഡിനേറ്റർ സയ്യിദ് സവാദ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |