കൊച്ചി: എറണാകുളം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ. രശ്മി രാജൻ അടുത്ത ആഴ്ച ചുമതലയേൽക്കും. കൊല്ലം ഗവ. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവിയും പ്രൊഫസറുമാണ്. 1990ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ട്യൂട്ടറായാണ് ഒൗദ്യോഗികജീവിതം ആരംഭിച്ചത്. തിരുവനന്തപുരം പോങ്ങുമൂട് അർച്ചന നഗറിൽ ശിവഭവനിലാണ് താമസം. ഭർത്താവ്: പ്രൊഫ. സഹോദരൻ (ചെമ്പഴന്തി എസ്.എൻ. കോളേജ് റിട്ട. ഇംഗ്ളീഷ് പ്രൊഫസർ). മക്കൾ: ഡോ. ഗൗരി (പ്ളാസ്റ്റിക് സർജറി എം.സി.എച്ച് വിദ്യാർത്ഥിനി, മുംബയ് കെ.ഇ.എം കോളേജ്), പാർവതി (കോട്ടയം മെഡിക്കൽ കോളേജിൽ അവസാനവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |