കൊച്ചി: ബി.ഡി.ജെ.എസ് എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആർ.ശങ്കർ അനുസ്മരണം പാലാരിവട്ടം ജില്ലാ കമ്മിറ്റി ഓഫീസിൽ നാളെ രാവിലെ പത്തിന് ജില്ലാ പ്രസിഡന്റ് എ.ബി.ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ അനിരുദ്ധ് കാർത്തികയേൻ ശങ്കർ അനുസ്മരണം നടത്തും. മണ്ഡലം പ്രസിഡന്റ് കെ.കെ.പീതാംബരൻ അദ്ധ്യക്ഷനാകും. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.ശ്രീകുമാർ തട്ടാരത്ത് ആദരിക്കൽ ചടങ്ങ് നിർവഹിക്കും. ഡോ.ആർ.ബോസ് മോട്ടിവേഷണൽ ക്ളാസെടുക്കും.
പി.ഐ.തമ്പി പഠനസഹായം വിതരണം ചെയ്യും. മഹിളാസേന മണ്ഡലം പ്രസിഡന്റ് ബീന നന്ദകുമാർ, വൈസ് പ്രസിഡന്റ് അർജുൻ ഗോപിനാഥ്, സെക്രട്ടറി ഐ. ശശിധരൻ, മണ്ഡലം സെക്രട്ടറി കെ.ജി.ബിജു, ആതിര സോജൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |