SignIn
Kerala Kaumudi Online
Thursday, 19 September 2024 1.58 AM IST

ഫാക്ട് തൊഴിലാളി സമരം മാറ്റില്ല

Increase Font Size Decrease Font Size Print Page
fact

കളമശേരി: ഫാക്ട് തൊഴിലാളികൾ 8ന് സൂചനാ പണിമുടക്കും 15 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ റീജിയണൽ ജോയിന്റ് ലേബർ കമ്മിഷണറുടെ അദ്ധ്യക്ഷതയിൽ നടത്തിയ ഓൺലൈൻ ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. രാസവളം മന്ത്രാലയവുമായി ബന്ധപ്പെട്ട് മറുപടി അറിയും വരെ 15 ദിവസം കൂടി സാവകാശം നൽകണമെന്ന മാനേജ്മെന്റ് നിലപാട് യൂണിയനുകൾ അംഗീകരിച്ചില്ല. പലവട്ടം മാറ്റിവച്ചതായതിനാൽ സമരവുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ പറഞ്ഞു. മാനേജ്‌മെന്റിനുവേണ്ടി എച്ച്.ആർ. ഡെപ്യൂട്ടി ജനറൽ മാനേജർമാരായ ദിലീപ് മോഹൻ, മരിയ വർഗീസ്, നേതാക്കളായ കെ.ചന്ദ്രൻ പിള്ള, എം.എം.ജബ്ബാർ, പി.വി.ജോസ്, വി.എ.നാസർ, പി.കെ.സത്യൻ, മാർഷൽ, ജോർജ്തോമസ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, FACT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.