SignIn
Kerala Kaumudi Online
Thursday, 19 September 2024 2.53 PM IST

ഹിറ്റ്ട്രാക്ക് താരശോഭയിൽ ട്രെൻഡ് സെറ്റേഴ്‌സ് സംഗമം

Increase Font Size Decrease Font Size Print Page
event

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലെ 'ഹിറ്റ്ട്രാക്കിൽ' ലക്ഷക്കണക്കിന് ആരാധകരുടെ പിന്തുണ നേടിയവ‌ർ കൊച്ചിയിലെ അപൂ‌ർവ വേദിയിൽ അനുഭവങ്ങളുമായി അണിനിരന്നു. ഹോളി ഡേ ഇൻ ഹോട്ടലിൽ കേരളകൗമുദിയും പ്രാണാ ഇൻസൈറ്റും ചേർന്നൊരുക്കിയ ട്രെൻഡ് സെറ്റേഴ്‌സ് 2022 അവാർഡ് സംഗമത്തിലാണ് സമൂഹമാദ്ധ്യമങ്ങളിലെ നിറസാന്നിദ്ധ്യങ്ങൾ ഒത്തുചേർന്നത്.

അനുദിനം വളരുന്ന സോഷ്യൽ മീഡിയ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്ന കാലഘട്ടത്തിൽ മികവ് തെളിയിക്കുന്നവർക്ക് ഒത്തുചേരാനും അവരിൽ തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കാനുമാണ് ട്രെൻഡ് സെറ്റേഴ്‌സ് സംഗമം ഒരുക്കിയത്. സംഗമത്തിൽ പങ്കെടുത്തവർ പ്രശസ്ത ചലച്ചിത്ര താരവും നർത്തകിയുമായ ആശാ ശരത്തുമായി സൗഹൃദ സംഭാഷണം നടത്തി. സമൂഹ മാദ്ധ്യമങ്ങളുടെ വർദ്ധിക്കുന്ന സ്വാധീനത്തെ കുറിച്ച് ഉച്ചയ്ക്കുശേഷം സംഘടിപ്പിച്ച ചർച്ചയിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകരായ ജോയി എം.മണ്ണൂർ, ഫ്രാങ്കോ ലൂയിസ് എന്നിവർ മോഡറേറ്റർമാരായി. ഹാരിസ് അമീർ അലി, ജയരാജ് ജി.നാഥ്, ഉണ്ണിമായ അനിൽ, അശ്വിൻ മാടപ്പള്ളി, ഹേബ ആൻഡ് റീ, ടീം ചൂരൽ, ഹുഡ് ഹണ്ടർ സാബു, ജീവ-അപർണ, നിക്ക് വ്‌ളോഗ് തുടങ്ങിയവർ സമൂഹ മാദ്ധ്യമങ്ങളിൽ പ്രശസ്തരായതിനെക്കുറിച്ചും തങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യതയെയും വെല്ലുവിളിയെയും കുറിച്ചും സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, INFLUENCEMEET
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.