കൊച്ചി: തൃപ്പൂണിത്തുറ കോട്ടയ്ക്കകം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കളിക്കോട്ട പാലസിൽ 27, 28 തീയതികളിൽ രാവിലെ 9.30 മുതൽ 'ഫെസ്റ്റിവൽ ഒഫ് തോട്ട്" സാഹിത്യ-വൈജ്ഞാനിക മേള നടത്തും. കുട്ടിക്കഥകളിലെ നിറവും മണവും, സൈബർ സഞ്ചാരത്തിന്റെ വഴികൾ, അനിമേഷൻ, എളിയ രേഖകൾ വലിയ ചിന്തകൾ, ഒരു കഥയിൽ, അനന്തപഥങ്ങളിലൂടെ, അക്ഷരങ്ങളിൽ കൊത്തിയെടുക്കുന്ന ജീവിതങ്ങൾ, വെള്ളിത്തിരയുടെ കാണാപ്പുറങ്ങൾ, അക്ഷരങ്ങൾ അരങ്ങിലെത്തുമ്പോൾ, എന്റെ വായന, ഒരു തിരിഞ്ഞുനോട്ടം എന്നീ പ്രമേയങ്ങളിൽ നടക്കുന്ന പരിപാടികളിൽ പ്രമുഖർ പങ്കെടുക്കും. 28ന് 5.30ന് എൻ.എൻ.പിള്ളയുടെ 'ശുദ്ധമദ്ദളം" എന്ന നാടകത്തിന്റെ സ്വതന്ത്ര രംഗാവിഷ്കാരമുണ്ടാകും. ഫോൺ: 93 88 60 59 27, 98 95 87 09 58.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |