പാരാവെറ്റ് നിയമനം
ഇടുക്കി: മൃഗസംരക്ഷണവകുപ്പിന്റെ ദേവികുളം ബ്ലോക്കുകളിലേക്ക് പാരാവെറ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ. ലൈവ്‌സ്റ്റോക്ക് / ഡയറി / പൗൾട്രി മാനേജ്‌മെന്റ് കോഴ്സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്ക്സ്ഫാർമസി നഴ്സിംഗ് സ്റ്റെപ്പന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് കിട്ടിയവരും ആയിരിക്കണം അപേക്ഷകർ. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക് / ഡയറി/ പൗൾട്രി മാനേജ്‌മെന്റ് കോഴ്സ് പാസായവരോ അല്ലെങ്കിൽ വി.എച്ച്.എസ്.ഇ നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് ( എൻ.എസ്.ക്യു.എഫ് ) അടിസ്ഥാനമായി ഡയറി ഫാർമർ എന്റർപ്രണർ ( ഡി.എഫ്.ഇ )/ സ്‌മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ ( എസ്.പി.എഫ് ) എന്നിവയിൽ ഏതെങ്കിലും കോഴ്സ് പാസായിട്ടുള്ളവരെയും പരിഗണിക്കും. പാരാവെറ്റ് തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസും ഉണ്ടായിരിക്കണം. 15ന് രാവിലെ 11ന് ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.