കണ്ണൂർ: കാഴ്ച കണ്ണൂരിന്റെ നേതൃത്വത്തിൽ കാർഷിക വ്യാവസായിക വിദ്യാഭ്യാസ പ്രദർശനം നാളെ പൊലീസ് മൈതാനിയിൽ ആരംഭിക്കും. ജനുവരി 28 വരെ നടക്കുന്ന പ്രദർശനത്തിന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കെ.വി സുമേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കോർപ്പറേഷൻ മേയർ അഡ്വ. ടി.ഒ മോഹനൻ, ജില്ലാ കലക്ടർ അരുൺ കെ. വിജയൻ, സിനിമാതാരം മുകേഷ് എം.എൽ.എ എന്നിവർ ചേർന്ന് തിരിതെളിയിക്കും. 100 രൂപയാണ് പ്രവേശന ഫീസ്. പ്രവേശന കവാടം മിറാക്കിൾ ഗാർഡൻ മാതൃക, റോബോട്ടിക് അനിമൽസ്, വെള്ളച്ചാട്ടം, പടക്കപ്പൽ മാതൃക, ഗവൺമെന്റ് സ്റ്റാളുകൾ, സ്വകാര്യ സ്റ്റാളുകൾ, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്കുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ പി.കെ അൻവർ, കെ. ബാലചന്ദ്രൻ, ഇ. ബീന, പാലക്കോടൻ റഫീഖ്, മുഹമ്മദ് കബീർ, മിലേഷ്, ഉമേഷ് മൊട്ടമ്മൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |