SignIn
Kerala Kaumudi Online
Saturday, 09 November 2024 6.21 AM IST

നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു

Increase Font Size Decrease Font Size Print Page
bottile

കണ്ണൂർ: ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പയ്യന്നൂരും ധർമ്മടത്തും നടത്തിയ പരിശോധനകളിൽ രണ്ട് ഏജൻസികളിൽ നിന്നും നിരോധിത 300 മില്ലി കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. മാടായി മൊട്ടാമ്പ്രം ലിയ കാറ്ററിംഗ് , ധർമ്മടം മേലൂരിലെ ഡ്രീംവേ എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് 2800 നിരോധിത 300 മില്ലി കുപ്പികൾ പിടിച്ചെടുത്തത്. കാറ്ററിംഗ് ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും വിതരണം ചെയ്യുന്നതിനായി ഉൽപാദകരുടെ വിവരങ്ങൾ രേഖപ്പെടുത്താത്ത ബോട്ടിലുകൾ മലപ്പുറം ജില്ലയിൽ നിന്നും എത്തിച്ചതാണെന്ന് പരിശോധനയിൽ വ്യക്തമായി. ഉത്പാദകർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് വിവരങ്ങൾ മലപ്പുറം ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന് കൈമാറി. ഇരു സ്ഥാപനങ്ങൾക്കും 10000 രൂപ വീത പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാ സ്ക്വാഡുകൾ നിർദേശം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.