പയ്യന്നൂർ: കാപ്പാട്ട് കഴകം പെരുങ്കളിയാട്ടത്തോടനുബന്ധിച്ച് നിർമ്മിച്ച ക്ഷേത്രഗോപുരം പൂർത്തിയായി. ഒരു വർഷം സമയമെടുത്ത് ശില്പി ഉണ്ണി കാനായിയാണ് 42 അടി ഉയരവും 38 അടി വീതിയുമുള്ള ഗോപുരം ഒരുക്കിയത്.
20 സാലപഞ്ചികമാരും 216 വ്യാളിമുഖങ്ങളും 4 ചിത്രത്തൂണുകളും പരമ്പരാഗത ക്ഷേത്ര നിർമ്മാണ ചാരുതകളും സമന്വയിപ്പിച്ച് കോൺക്രീറ്റിലാണ് ഗോപുരം നിർമ്മിച്ചത്. ശില്പങ്ങൾക്ക് ചുമർചിത്ര ശൈലിയിലാണ് നിറം നൽകിയത്.
ഉണ്ണികാനായിക്കൊപ്പം സഹായികളായി രാജു കോറോം, രാജേഷ് എടാട്ട്, സുരേഷ് അമ്മാനപ്പാറ, ബാലൻ പാച്ചേനി, വിനേഷ് കൊയക്കീൽ, ബിജു കൊയക്കീൽ, രതീഷ് വിറകൻ എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |