തൃക്കരിപ്പൂർ: ഇൻ്റർ പോളി ടെക്നിക് കോളജ് സംസ്ഥാന ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഉദിനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയത്തിൽ തുടങ്ങി. കണ്ണൂർ ഗവ.പോളിടെക്നിക് കോളജിൻ്റെ ആതിഥേയത്വത്തിൽ നടക്കുന്ന ഫുട്ബോൾ മേളയിൽ 14 ജില്ലകളിൽ നിന്നുള്ള വിവിധ 16 ടീമുകൾ മാറ്റുരക്കും മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തംഗം മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം.സുമേഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അത് ലറ്റ് വി.എസ്.അനുപ്രിയ മുഖ്യാതിഥിയായിരുന്നു. ഗ്രാമ പഞ്ചായത്തംഗം വി.വിജയലക്ഷ്മി, പോളി ടെക്നിക് കോളജ് സ്പോർട്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.സി. സുഭാഷ്, ജോ.സെക്രട്ടറിമാരായ കെ.പി.അഭിലാഷ്, ടി.പി.യുഗേഷ്, പിടിഎ പ്രസിഡൻ്റ് വി.വി.സുരേശൻ, രമേശൻ മുണ്ടവളപ്പിൽ, സത്യൻ മാടക്കാൽ, പി.മോഹനൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |