പാനൂർ: ഈസ്റ്റ് എലാങ്കോട് പുല്ലമ്പ്ര ദേവീക്ഷേത്രം പ്രതിഷ്ഠാ വാർഷിക മഹോത്സവം 23 മുതൽ 25 വരെ നടക്കും. പ്രതിഷ്ഠാ വാർഷിക മഹോത്സവത്തോടനുബന്ധിച്ച് 24ന് രാവിലെ 9.30 ന് പൊങ്കാല സമർപ്പണവും 25ന് രാത്രി ഒൻപതരക്ക് വേട്ടക്കൊരു മകന് പന്തീരായിരം തേങ്ങയേറും പാട്ടും നടക്കും.ക്ഷേത്രം തന്ത്രി തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും.23ന് രാവിലെ 6ന് ഗണപതി ഹോമം.വൈകുന്നേരം 6ന് കലവറ സമർപ്പണം. ഏഴിന് കലാസന്ധ്യ ശ്രാവൺ കൃഷ്ണ ഉദ്ഘാടനം ചെയ്യും.തുടർന്ന് തിരുവാതിര, കലാവിരുന്ന് .24ന് രാവിലെ 9 മണിക്ക് പൊങ്കാല സമർപ്പണം. വൈകിട്ട് 5.45 ന് ഭഗവതിസേവ, സർപ്പബലി, 7.30 ന് ആധ്യാത്മിക പ്രഭാഷണം.തുടർന്ന് നാട്ടറിവ് പാട്ടുകൾ എന്നിവ നടക്കും.25ന് കാലത്ത് 6 മുതൽ വിവിധ പൂജകൾ. രാത്രി 9.30ന് തേങ്ങയേറ്.വാർത്താസമ്മേളനത്തിൽ ഗിരീഷ് നെല്ലേരി,പി.മുകുന്ദൻർ, പി.മനോജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |