കാഞ്ഞങ്ങാട് : അവസാനിച്ച സാമ്പത്തിക വർഷത്തിൽ നൂറ് ശതമാനം നികുതി പിരിച്ചെടുത്ത് അജാനൂർ ഗ്രാമ പഞ്ചായത്ത് ചരിത്രം സൃഷ്ടിച്ചു. ആദ്യമായാണ് അജാനൂർ ഗ്രാമ പഞ്ചായത്ത് നികുതി പിരിവിൽ 100ശതമാനം കൈവരിക്കുന്നത്. കുടിശ്ശിക ഇനത്തിൽ ഉണ്ടായിരുന്ന പതിനഞ്ച് ലക്ഷം കഴിഞ്ഞ വർഷങ്ങളിൽ ആരംഭിച്ച പ്രയത്നത്തിന്റെ ഭാഗമായി പിരിച്ചെടുക്കുകയായിരുന്നു. നിരവധി തവണ ബന്ധപ്പെട്ടിട്ടും അടക്കാൻ തയ്യാറാവാത്തവർക്ക് നേരെ നിയമപരമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ആകെ 1.47 കോടി കെട്ടിട നികുതി ഇനത്തിൽ മാത്രം പിരിച്ചെടുത്തു. ജില്ലയിൽ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത പഞ്ചായത്ത് എന്ന നേട്ടവും അജാനൂർ ഗ്രാമ പഞ്ചായത്ത് കരസ്ഥമാക്കി. പഞ്ചായത്ത് ജീവനകാരോടൊപ്പം മെമ്പർമാരും രംഗത്ത് ഇറങ്ങിയാണ് ഈ നേട്ടം കൈവരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |