ലീഡേഴ്സ് കമന്റ്
കണ്ണൂർ:രാജ്യം നിലനിൽക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ യുവജനങ്ങളുടെ പങ്ക് നിർണായകമാണെന്നും എൽ.ഡി.എഫ് യുവജന -വിദ്യാർത്ഥി സംഘടനാ കൺവൻഷനോടനുബന്ധിച്ച് 'ഇന്ത്യൻ ഭരണഘടനയും അതിന്റെ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക' എന്ന വിഷയത്തിൽ നടന്ന മുഖാമുഖം ഉദ്ഘാടനം ചെയ്ത് വൃന്ദ പറഞ്ഞു.
ഭരണഘടന ഉയർത്തുന്ന മൂല്യങ്ങളെയാകെ മോദി സർക്കാർ തച്ചു തകർക്കുകയാണ്. ചരിത്രത്തിൽ ഏറ്റവും അപകടകരമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത് രാജ്യത്തിന്റെ അന്തസത്ത കളങ്കപ്പെടുത്തുകയാണ് മോദിയും ബി.ജെ.പി സർക്കാരും.സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ മൂല്യങ്ങൾ മുഴുവൻ മോദിയും കൂട്ടരും തകർക്കുകയാണ്. രാഷ്ട്രീയ നേട്ടത്തിനായി വർഗീയത ഉയർത്തുകയാണ് ബി.ജെ.പി. മതത്തെ പോലും രാഷ്ട്രീയ വൽക്കരിക്കാനാണ് ശ്രമം. ഇഡിയെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ മോദി വേട്ടയാടുകയാണെന്നും വൃന്ദ പറഞ്ഞു.
എസ്. എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അദ്ധ്യക്ഷത വഹിച്ചു .സി പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ .ശ്രീമതി, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, എം.വി.ഷിമ, അഖില, കെ.ജി.ദിലീപ്, സന്തോഷ് കാല, സിറാജ് ഇരിക്കൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |