SignIn
Kerala Kaumudi Online
Saturday, 09 November 2024 5.38 AM IST

ചെറുപുഴയിൽ എൽ.ഡി.എഫ് പൊതുയോഗം

Increase Font Size Decrease Font Size Print Page
l

ചെറുപുഴ:ബി.ജെ.പിയായി മാറാവുന്നവരെ പാർലമെന്റിലേക്ക് തെരഞ്ഞെടുത്ത് അയക്കരുതെന്ന് സി പി. എം പി.ബി അംഗം എം.എ.ബേബി പറഞ്ഞു. ചെറുപുഴയിൽ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടാലും ബി.ജെ.പിയാണ് അധികാരത്തിൽ വരുന്നത്. ലോക് സഭയിലും ഇത് ആവർത്തിക്കാതിരിക്കാൻ ബി.ജെ.പിക്ക് വിലയ്ക്ക് വാങ്ങാൻ പറ്റാവുന്നതരത്തിൽ കോൺഗ്രസ്‌ എം.പിമാരെ പാർലമെന്റിലേക്ക് അയക്കരുത്. ഇലക്ടറൽ ബോണ്ട്‌ അഴിമതിയിലൂടെ കൂട്ട മോഷണമാണ് മോദി നടത്തുന്നത്. മോഷണ മുതലിന്റെ പങ്ക് പറ്റിയവരാണ് കോൺഗ്രസുകാരെന്നും അദ്ദേഹം പറഞ്ഞു. കെ.ആർ.ചന്ദ്രകാന്ത് അദ്ധ്യക്ഷത വഹിച്ചു. ടി.ഐ.മധുസൂദനൻ എം.എൽ.എ, പി.ശശിധരൻ, കെ.വി.ഗോവിന്ദൻ, കെ.ഡി.അഗസ്റ്റിൻ, കെ.പി.ഗോപാലൻ, റെജി പുളിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഏറ്റുകുടുക്ക പു.ക.സ നാടകക്കൂട്ടത്തിന്റെ നാടകം ഏകാകിയുടെ അന്ത്യം അരങ്ങേറി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, LDF
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.