കാസർകോട്: കടലാക്രമണം തടയാൻ ശക്തമായ നടപടി വേണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മഞ്ചേശ്വരം കണ്വതീർത്ഥ കടപുറം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.കടപ്പുറം സന്ദർശിച്ച് ജനങ്ങളുടെ പരാതികൾ കേട്ട് കളക്ടറെ വിളിച്ച് നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കാസർകോട് വികസന പാക്കേജിൽ നിന്ന് ഒന്നരക്കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച പാർക്കും ഉദ്ഘടനത്തിന് മുൻപേ കടലെടുത്തു. ഒരു പാരിസ്ഥിതിക പഠനവും നടത്താതെ നിർമ്മിച്ച പാർക്ക് കടലിൽ കളഞ്ഞതിന് തുല്യമായി. കേവലം പ്രചരണത്തിന് വേണ്ടി ഈ പാർക്ക് നിർമ്മിച്ച് ഒന്നരക്കോടി രൂപ നഷ്ടപ്പെടുത്തിയവരിൽ നിന്ന് തിരിച്ച് പിടിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസീസ് മാരിക്കെ,ഹനീഫ് പടിഞ്ഞാർ, മൻസൂർ ,നോയൽ ടോമിൻ ജോസഫ്, ജെസ്സി അനിൽ,ഹനീഫ് കുച്ചിക്കാട് എന്നിവർ എം.പിക്ക് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |