ചെറുവത്തൂർ : നേതാജി നൻമ സഹായ വേദി ചാരിറ്റബിൾ ട്രസ്റ്റും ഗെയിൽ ഇന്ത്യാ ലിമിറ്റഡും സംയുക്തമായി കുട്ടമത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പരിസരത്ത് ഫലവൃക്ഷതൈകൾ വച്ചു പിടിപ്പിച്ചു. ഗെയിൽ ഇന്ത്യാ ലിമിറ്റഡ് ഡെപ്യൂട്ടി ജനറൽ മാനേജർ ജോർജ്ജ് ആന്റണി ഉദ്ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ പ്രിൻസിപ്പാൽ ഡോ.ടി.ഗീത അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകരായ കെ.കൃഷ്ണൻ , എ.വി.പ്രദീപ് കുമാർ , എം. ദേവദാസ് , ടി.വി.ബീന , ടി.കെ.സുനിത , എൻ.എസ്.എസ് , എസ്.പി.സി , സ്‌കൗട്ട് വളണ്ടിയർമാർ , ഗെയിൽ ഇന്ത്യാ ലിമിറ്റഡ് പ്രവർത്തകരായ അരുൺ മോഹൻ നായർ , മിഥുൻ ശശിധരൻ ,കെ.വി.ശരത് , എം.അനിൽകുമാർ, എം.വി.രാകേഷ് , നൻമ ട്രസ്റ്റ് ഭാരവാഹികളായ കെ.വി.ഗിരിശൻ , കെ.കൃഷ്ണനുണ്ണി , എം.വി.ബിജു എന്നിവർ പ്രസംഗിച്ചു. നൻമ സഹായ വേദി ട്രസ്റ്റ് ചെയർമാൻ എ.ഭരതൻ പിലിക്കോട് സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |