എൻ.സി.സി കേഡറ്റുകൾക്ക് ഫ്‌ളൈയിംഗ് പരിശീലനം

Friday 15 May 2026 12:22 AM IST
കൊച്ചിയിൽ നടക്കുന്ന എൻസിസികേഡറ്റുകളുടെ ക്യാംപിൽ ഫ്‌ളൈയിംഗ് പരിശീലനം നടത്തിയ വായാട്ടുപറമ്പ് സെന്റ്‌ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ പരിശീലകരോടൊപ്പം.

പയ്യാവൂർ: വായട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ എയർവിംഗ് എൻ.സി.സി കേഡറ്റുകളായ അഞ്ച് വിദ്യാർത്ഥികൾ ഫ്‌ളൈയിംഗ് പരിശീലനം പൂർത്തിയാക്കി. മട്ടാഞ്ചേരി ടി.ഡി.എച്ച്.എസ്.എസ് സ്‌കൂളിൽ നടക്കുന്ന എൻ.സി.സി വാർഷിക ക്യാമ്പിൽ പങ്കെടുത്ത നാൽപ്പത്തേഴ് വിദ്യാർത്ഥികളിൽ തിരഞ്ഞെടുക്കപ്പെട്ട അഞ്ചുപേർക്കാണ് കൊച്ചിൻ നേവൽ ബേസിൽ പരിശീലനം നൽകിയത്. സിലബസിന്റെ ഭാഗമായുള്ള ലാൻഡിംഗ്, ടേക്ക് ഓഫ്, വിമാനത്തിന്റെ അകത്തുപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. എയർവിംഗ് കമാൻഡിംഗ് ഓഫീസർ സുമിത്‌ശേഖർ, സ്‌കൂൾ എൻ.സി.സി ഓഫീസർ ടോണിസ്‌ ജോർജ് എന്നിവർ നേതൃത്വം നൽകി. എൻ.സി.സി കേഡറ്റുകളായ സി. ദേവദത്ത്, ആൽഫിൻ ചെറിയാൻ, എയ്ബൽ ടൈറ്റസ്, ജെസ്ന ജയ്സൺ, എൻ.എ. നിഹാര എന്നീ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മലയോരമേഖലയിൽ എൻ.സി.സി എയർവിംഗ് യൂണിറ്റുള്ള ഏക വിദ്യാലയമാണ് വായാട്ടുപറമ്പ് സെന്റ്‌ ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ.