ഉദുമ പഞ്ചായത്ത് ജൈവതാളം 26
Monday 25 May 2026 9:07 PM IST
ഉദുമ: ഗ്രാമ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതി (ബി.എം.സി) നേതൃത്വത്തിൽ ജൈവ താളം 26 കമ്മ്യൂണിറ്റി ഹാളിൽ കെ.നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജഗദീഷ് ആറാട്ട്കടവിനെയും രഘു കെ വടക്കേവീടിനെയും ആദരിച്ചു.കൃഷി ഓഫീസർ പി.വി.വിനീത് മുഖ്യാതിഥിയായി. മോഹനൻ മാങ്ങാട് പദ്ധതി വിശദീകരണം നടത്തി. ജില്ലാ മെമ്പർ സുകുമാരി ശ്രീധരൻ, വൈസ് പ്രസിഡന്റ് ഫൗസിയ അബ്ദുള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ബഷീർ പക്യാര, ബിന്ദു സുധൻ, സൂര്യബി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ പി ലക്ഷ്മി, ഹംസ ദേളി, മംഗള ടീച്ചർ, പഞ്ചായത്തംഗങ്ങളായ ചന്ദ്ര നാലാംവാതുക്കൽ, കെ പ്രമീള, രാഷ്ട്രീയ കക്ഷി നേതാക്കളായ ശ്രീധരൻ വയലിൽ, വിനിൽ കുമാർ എന്നിവർ സംസാരിച്ചു. ബി.എം.സി കൺവീനർ സൈനബ അബൂബക്കർ സ്വാഗതവും പി.ടി.രജീഷ് നന്ദിയും പറഞ്ഞു.