സേവാഭാരതി അന്നദാനം

Thursday 28 May 2026 12:10 AM IST
അന്നദാനം

കൂത്തുപറമ്പ്: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് എത്തുന്ന തീർത്ഥാടകർക്ക് തൊക്കിലങ്ങാടിയിൽ വെച്ചു സേവാഭാരതിയുടെ നേതൃത്വത്തിൽ നൽകുന്ന അന്നദാന കേന്ദ്രത്തിന്റെ എല്ലാം ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 11ന് സി. സദാനന്ദൻ എം.പി ഉദ്ഘാടനം നിർവഹിക്കും. രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തരകേരള പ്രാന്ത കാര്യകാരി സദസ്യൻ വി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തും. നാളെ മുതൽ ജൂൺ 20 വരെ രാവിലെ പ്രഭാതഭക്ഷണവും ഉച്ചയ്ക്കും രാത്രിയും അന്നദാനവും ഉണ്ടാവും. തീർത്ഥാടകർക്ക് ശുചിമുറി സൗകര്യവും വിശ്രമ കേന്ദ്രവും ഒരുക്കും. ഇത് നാലാം വർഷമാണ് തീർത്ഥാടകർക്ക് സേവാഭാരതി അന്നദാനം നൽകുന്നത്. വാർത്താസമ്മേളനത്തിൽ കൂത്തുപറമ്പ് സേവാഭാരതി പ്രസിഡന്റ് സി. ഗംഗാധരൻ, കെ. സനീഷ്, ടി. ഷജിത്ത്, പി.വി സനം, ടി.കെ നിഖിൽ എന്നിവർ പങ്കെടുത്തു.