അടുക്കാടുക്കം കൃഷ്ണൻനായർ അനുസ്മരണം

Friday 29 May 2026 9:16 PM IST

പള്ളിക്കര: സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായ പാക്കം കണ്ണം വയലിലെ അടുക്കടക്കം കൃഷ്ണൻ നായരുടെ 26-ാം ചരമവാർഷികം ആചരിച്ചു അനുസ്മരണ സമ്മേളനം കെ.നീലകണ്ഠൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രവീന്ദ്രൻ കരിച്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി ഹക്കീം കുന്നിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡൻ്റ് സാജിദ് മൗവ്വൽ, ജനറൽ സെക്രട്ടറി രാജൻ പെരിയ, സെക്രട്ടറി എം.കുഞ്ഞമ്പു നമ്പ്യാർ, ചന്തുക്കുട്ടി പൊഴുതല, സുകുമാരൻ പൂച്ചക്കാട്, സത്യൻ പൂച്ചക്കാട്, ലത പനയാൽ, ചന്ദ്രൻ തച്ചങ്ങാട്ട്, ബാലചന്ദ്രൻ തൂവൽ , കെ.രാമചന്ദ്രൻ നായർ , വി.ബാലകൃഷ്ണൻ നായർ , എം.രത്നാകരൻ നമ്പ്യാർ, പി.കെ.അമ്പാടി, കണ്ണൻ കരുവാക്കോട്, രമേശൻ പള്ളിക്കര, ശ്രീദേവി കണ്ണം വയൽ, ശശി ഏച്ചിക്കാട് , ടി.കുഞ്ഞിക്കണ്ണൻ നായർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി മഹേഷ് തച്ചങ്ങാട് സ്വാഗതവും എം.രാധാകൃഷ്ണൻ നമ്പ്യാർ നന്ദിയും പറഞ്ഞു.