ആറളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച്

Wednesday 03 June 2026 12:13 AM IST
എൽ.ഡി.എഫ് ആറളം പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ച് സി.പി.എം ഏരിയാ സെക്രട്ടറി കെ.വി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി: കുടുംബശ്രീ സംവിധാനത്തെ തകർക്കാനുള്ള ആറളം പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിനെതിരെയും യു.ഡി.എഫ് പഞ്ചായത്ത് ഭരണസമിതിയുടെ സ്വജനപക്ഷപാദത്തിനെതിരെയും എൽ.ഡി.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. എടൂർ ടൗണിൽ നിന്നും ആരംഭിച്ച മാർച്ച് ബസ് സ്റ്റാൻഡ് ചുറ്റി പഞ്ചായത്ത് ഓഫീസിനു മുന്നിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. തുടർന്നുനടന്ന ധർണ സി.പി.എം ഏരിയാ സെക്രട്ടറി കെ.വി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.ബി ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ആറളം ലോക്കൽ സെക്രട്ടറി സന്തോഷ് പാലക്കൽ, സി.പി.എം ലോക്കൽ സെക്രട്ടറിമാരായ എ.ഡി ബിജു, പി.വി കുഞ്ഞിക്കണ്ണൻ, ഏരിയ കമ്മിറ്റി അംഗം എൻ.ടി റോസമ്മ, കേരള കോൺഗ്രസ് നേതാവ് ജയ്സൺ ജീരകശേരി എന്നിവർ പ്രസംഗിച്ചു. ഇ.പി രമേശൻ സ്വാഗതവും കെ.പി രാജേഷ് നന്ദിയും പറഞ്ഞു.