തളിപ്പറമ്പ്: പുളിമ്പറമ്പിൽ ലഹരിമാഫിയാ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിപരിക്കേൽപ്പിച്ചു. തോട്ടാറമ്പിലെ എരമംഗലം ജസ്റ്റിൻ ലോറൻസ് എന്ന ഉല്ലാസിനാണ് വെട്ടേറ്റത്. ഇന്നലെ അർദ്ധരാത്രി ഒന്നോടെയായിരുന്നു സംഭവം.പുലർച്ചെ ഒന്നോടെ വീട്ടിലെത്തിയ മൂന്നംഗസംഘം പുറത്ത് നിർത്തിയിട്ട പൾസർബൈക്ക് അടിച്ചുതകർക്കുകയായിരുന്നു. ശബ്ദംകേട്ട് പുറത്തേക്ക് വന്ന ജസ്റ്റിനെ സംഘം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. വീടിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുതകർത്ത സംഘം അകത്ത് കടന്ന് വീട്ടുസാധനങ്ങളും നശിപ്പിച്ചു. പുളിമ്പറമ്പിൽ വ്യാപകമായി ലഹരി മദ്യവില്പന നടക്കുന്നതായി നേരത്തെ പരാതികളുയർന്നിരുന്നു. ഈ സംഘത്തിൽപെട്ടവരാണ് അക്രമത്തതിന് പിന്നിലെന്നാണ് വിവരം. വീട്ടിനകത്ത് അഴിഞ്ഞാടിയ സംഘം ജസ്റ്റിന്റെ പിതാവ് ലോറൻസിനെയും അമ്മ ഉഷയേയും ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയാണ് തിരിച്ചുപോയത്. പരിക്കേറ്റ ജസ്റ്റിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |