കണ്ണൂർ: ഫാഷൻ റൺവേ ജൂനിയർ മോഡൽ ഇന്റർനാഷണൽ അഞ്ചാം സീസണിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കണ്ണൂർ സ്വദേശിനിയും. കണ്ണൂർ സെന്റ് തെരേസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി പ്രാർഥന പി. നായർ ആണ് 10-13 കാറ്റഗറി മത്സരത്തിൽ പങ്കെടുക്കുന്നത്. തോട്ടട രമ്യത്തിൽ പ്രശാന്തിന്റെയും കിഴുന്ന സൗത്ത് യു.പി സ്കൂൾ അദ്ധ്യാപികയായ കച്ചിപ്രത്ത് രമ്യയുടെയും മകളാണ് പ്രാർഥന. മൂന്നര വയസു മുതൽ മേലേചൊവ്വ കലാഞ്ജലി നൃത്ത വിദ്യാലയത്തിലെ അനിത കൃഷ്ണകുമാറിന്റെ ശിക്ഷണത്തിലാണ്. കേരളാ ഫാഷൻ ഫെസ്റ്റ്, ഇൻഫ്രെയിം മീഡിയ ലാബ് എന്നിവയിൽ ഫസ്റ്റ് റണ്ണറപ്പ് ആയിരുന്നു. 23മുതൽ 27 വരെ ദുബായിൽ വച്ചാണ് മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |