പഴയങ്ങാടി:നവകേരളം പ്രാവർത്തികമാക്കാൻ ജനങ്ങളെ നവീകരിച്ചു കൊണ്ടിരിക്കണമെന്ന് സി .പി .എം കേന്ദ്രക്കമ്മിറ്റി അംഗംവും മന്ത്രിയുമായ എം. വി. ഗോവിന്ദൻ പറഞ്ഞു.സി .പി .എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി കേരള വികസനം ഇടതുപക്ഷ ബദൽ എന്ന സെമിനാർ പരിയാരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ജില്ലാ സെക്രട്ടറിയറ്റംഗം ടി .ഐ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ ,സി .പി. ഐ നേതാവ് സി .എൻ. ചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം ടി .വി. രാജേഷ് ,ജില്ലാ കമ്മിറ്റി അംഗങ്ങളായ പി .പി. ദാമോദരൻ, എം. വിജിൻ എം .എൽ. എ , ഏരിയ സെക്രട്ടറി കെ. പത്മനാഭൻ , ഐ.വി. ശിവരാമൻ ,സി .കെ. പി പത്മനാഭൻ ,സി. എം. വേണുഗോപാലൻ , എന്നിവർ പങ്കെടുത്തു . ഇ .പി. ബാലൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |