കാഞ്ഞങ്ങാട്: ഫെബ്രുവരി 23,24 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ കാസർകോട് ജില്ലാസമ്മേളനം തീരുമാനിച്ചു. മേലാങ്കോട്ട് എ.സി. കണ്ണൻനായർ സ്മാരക ഗവ.യു.പി സ്കൂളിൽ സമ്മേളനം കെ പി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി കെ.ഹരിദാസ് കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാസെക്രട്ടറി പി.വി.ശരത് എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് കെ.ഭാനുപ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി കെ.പി.ഗംഗാധരൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.അനിൽകുമാർ വരവുചിലവ് കണക്കും അവതരിപ്പിച്ചു. സംഘടനാറിപ്പോർട്ട് എം.കെ.വസന്ത, സെക്രട്ടറി എസ്.അജയകുമാർ എന്നിവർ സംസാരിച്ചു .ഭാരവാഹികൾ: കെ.ഭാനുപ്രകാശ് , കെ.വി.രമേശൻ,വി.ജഗദീഷ് (വൈസ്പ്രസിഡന്റുമാർ), കെ.പി.ഗംഗാധരൻ(സെക്രട്ടറി) ,വി. ശോഭ,ടി.ദാമോദരൻ(ജോയിന്റ് സെക്രട്ടറിമാർ), കെ.അനിൽകുമാർ(ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |