കണ്ണൂർ: ലോക്ക്ഡൗണിനെ തുടർന്ന് ഓട്ടം നിർത്തിയിരുന്ന വടക്കേ മലബാറിലെ പാസഞ്ചർ ട്രെയിനുകളുടെ സർവ്വീസ് പുനരാരംഭിച്ചു. മംഗളൂരു -കോഴിക്കോട് പാസഞ്ചർ, കോഴിക്കോട് -കണ്ണൂർ പാസഞ്ചർ, കണ്ണൂർ -ചെറുവത്തൂർ പാസഞ്ചർ എന്നിവയാണ് ഇന്നലെ സർവീസ് പുനരാരംഭിച്ചത്.
ചെറുവത്തൂർ -മംഗളൂരു പാസഞ്ചർ ഇന്ന് മുതൽ സർവ്വീസ് തുടങ്ങും. പത്ത് ജനറൽ സിറ്റിംഗ്, രണ്ടു എസ്.എൽ.ആർ ഉൾപ്പെടെ 12 കോച്ചുകളാണുള്ളത്. അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകളായി ഓടുന്നതിനാൽ എക്സ്പ്രസ് നിരക്ക് നൽകേണ്ടി വരും. സീസൺ ടിക്കറ്റുക്കാർക്ക് പഴയ നിരക്കു തന്നെ (സെക്കൻഡ് ക്ലാസ് ഓർഡിനറി) തുടരും
ഹാൾട്ട് സ്റ്റേഷനുകളോട് കനിഞ്ഞില്ല
ചിറക്കൽ, ചന്തേര, കളനാട്, വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ, എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പില്ലാത്തതു യാത്രക്കാരിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്.
*മംഗളൂരു കോഴിക്കോട് പാസഞ്ചർ (16610)
മംഗളൂരു സെൻട്രലിൽ നിന്നു രാവിലെ 5.15നു പുറപ്പെടും.
8.02നു കണ്ണൂരും 10.15നു കോഴിക്കോടും എത്തും.
*കോഴിക്കോട് കണ്ണൂർ പാസഞ്ചർ (06481)
കോഴിക്കോട് നിന്നു ഉച്ചയ്ക്ക് 2.05ന് പുറപ്പെടും. വൈകിട്ട് 4.30ന് കണ്ണൂരിൽ എത്തും.
*കണ്ണൂർ ചെറുവത്തൂർ പാസഞ്ചർ (06469)
കണ്ണൂരിൽ നിന്നു വൈകിട്ട് 5.30നു പുറപ്പെടും. 6.35നു ചെറുവത്തൂരിൽ എത്തും.
*ചെറുവത്തൂർ മംഗളൂരു പാസഞ്ചർ (06491)
ചെറുവത്തൂരിൽ നിന്നു രാവിലെ 6.20നു പുറപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |