പയ്യന്നൂർ : നഗരസഭയിൽ 15 വയസ്സുമുതൽ 18 വരെയുള്ള കുട്ടികളുടെ വാക്സിനേഷൻ
കണ്ടോത്ത് ആയുർവേദ ആശുപത്രിയിൽ പ്രത്യേകം തയ്യാറാക്കിയ കേന്ദ്രത്തിൽ തുടങ്ങി.രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് വാക്സിനേഷൻ.പയ്യന്നൂർ, പഴയങ്ങാടി ഗവ: താലൂക്ക് ആശുപത്രി ഡോക്ടർമാരുടെയും ആരോഗ്യവിഭാഗം ജീവനക്കാരുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ.
വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു.
ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സജിത, കൗൺസിലർമാരായ കെ.യു.രാധാകൃഷ്ണൻ , കെ.കെ.ഫൽഗുണൻ,ഡോ: സുനിത മേനോൻ ,ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ തുടങ്ങിയവർ സംബന്ധിച്ചു.വാക്സിൻ സ്വീകരിക്കുന്നതിന് കോവിൻ സൈറ്റിൽ റജിസ്റ്റർ ചെയ്തവർ , പ്രസ്തുത വിവരങ്ങളും, റജിസ്റ്റർ ചെയ്യാത്തവർ ആധാർ- ഐ.ഡി., ഫോൺ നമ്പർ അടക്കം കൗൺസിലർമാർ സാക്ഷ്യപ്പെടുത്തുത്തിയ ടോക്കൺ സഹിതം നിശ്ചയിച്ച കേന്ദ്രത്തിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |