കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയിൽ വീഴ്ച്ച വരുത്തിയ പഞ്ചാബ് സർക്കാർ നടവടിയിൽ പ്രതിഷേധിച്ച് ഭാരതീയ ജനതാ പട്ടിക ജാതി മോർച്ച ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കളക്ടറേറ്റ് പരിസരത്ത് മൗന സത്യാഗ്രഹ സദസ്സ് നടത്തി. ബി.ജെ.പി ജില്ലാ വൈസ്പ്രസിഡന്റ് രാമപ്പ മഞ്ചേശ്വരം, എസ്. സി. മോർച്ച സംസ്ഥാന വൈസ്പ്രസിഡന്റ് എ.കെ.കയ്യാറ, സംസ്ഥാന കമ്മിറ്റിയംഗം ബി.സൗദാമിനി, എസ്. സി. മോർച്ച ജില്ലാ പ്രസിഡന്റ് സമ്പത്ത്കുമാർ, ബി.ജെ.പി ജില്ലാസെക്രട്ടറി കെ.ഉമ കടപ്പുറം, എസ്.സി. മോർച്ച ജില്ലാ സെക്രട്ടറിമാരായ നാരായണ പേരടാള, ഹരീഷ് കേദുമ്പാടി, സുന്ദറ മൊവ്വാർ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |