പാനൂർ: ജനങ്ങളിൽ വർഗ്ഗീയ ചേരിതിരിവുകളുണ്ടാക്കി ബി.ജെ.പിയും സംഘപരിവാറും രാജ്യത്തെ ചിന്നഭിന്നമാക്കാനുള്ള ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന വൈസ്പ്രസിഡന്റ് വി.സുരേന്ദ്രൻ പിള്ള കുറ്റപ്പെടുത്തി. പി.ആർ. മെേമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ സോഷ്യലിസ്റ്റ് നേതാവും മുൻമന്ത്രിയുമായ പി.ആർ.കുറുപ്പിന്റെ ഇരുപത്തിയൊന്നാം ചരമവാർഷിക ദിനാചരണത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതരത്വം സംരക്ഷിക്കാൻ രാജ്യത്തെ സോഷ്യലിസ്റ്റുകൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ പൂർവ്വികർ ശാസ്ത്ര,കാർഷിക ,സാങ്കേതിക രംഗങ്ങളിൽ ഉണ്ടാക്കിയ നേട്ടം കൊണ്ട് ഇന്ത്യ അയൽ രാജ്യങ്ങൾക്ക് മുന്നിൽ തലയുയർത്തി നിന്നിരുന്നു.ഇത് തകർക്കാനുള്ള ശ്രമമാണ് മോദി സർക്കാറിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചടങ്ങിൽ കെ.പി.മോഹനൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.പി.ചന്ദ്രൻ , വി.കെ.കുഞ്ഞിരാമൻ .എൽ.വൈ.ജ.ഡി സംസ്ഥാനപ്രസിഡന്റ് പി.കെ.പ്രവീൺ, ഒ.പി.ഷീജ, രവീന്ദ്രൻ കുന്നോത്ത്, വി.കെ.ഗിരിജൻ, ടി.പി.അബുബക്കർ ഹാജി, ഉഷ രയരോത്ത്, പി.വിമല , എൻ.ധനജ്ഞയൻ ,പി.ദിനേശൻ ,കെ.കുമാരൻ , ടി.പി.അനന്തൻ ,ബി.തിലകൻ , കെ.കുമാരൻ,കരുവാങ്കണ്ടി ബാലൻ, കെ.പി. സായന്ത്, ഹരീഷ് കടവത്തൂർ എന്നിവർ സംസാരിച്ചു. കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അനുസ്മരണ സമ്മേളനം മാറ്റിവച്ചിരുന്നു.
രാവിലെ എൽ.ജെ.ഡി നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണത്തിൽ മണ്ഡലം പ്രസിഡന്റ് എൻ. നഞ്ജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.പി. മോഹനൻ എം.എൽ.എ, വി.കെ. കുഞ്ഞിരാമൻ, രവീന്ദ്രൻ കുന്നോത്ത്, പി.കെ.പ്രവീൺ, ടി.പി.അനന്തൻ, ഒ.പി.ഷീജ, ഉഷ രയരോത്ത്, കെ.കുമാരൻ, കരുവാങ്കണ്ടി ബാലൻ, പി.ദിനേശൻ, ഹരീഷ് കടവത്തൂർ, കെ.പി.സായന്ത് തുടങ്ങിയവർ പുഷ്പാർച്ചനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |