കണ്ണൂർ: റെയിൽ പദ്ധതി വിശദീകരണ യോഗസ്ഥലത്തേക്ക് പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ ഡി.വൈ.എഫ്.ഐ സി.പി. എം പ്രവർത്തകർ മർദ്ദിച്ചതിലും പൊലീസ് അറസ്റ്റു ചെയ്തതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തി. ഇന്നലെ വൈകന്നേരം നാലരക്ക് കണ്ണൂർ ഡി.സി.സി ഓഫീസിൽ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാൻഡിൽ സമാപിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി രാജീവൻ എളയാവൂർ ഉദ്ഘാടനം ചെയ്തു.കെ.റെയിൽ കോർപറേഷൻ നടപ്പിലാക്കുന്ന സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉയർത്തിയത് ജനകീയ പ്രതിഷേധമാണെന്നും അവരെ ഗുണ്ടകളായി ചിത്രീകരിച്ച് ഡി.വൈ. എഫ്. ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്നും രാജീവൻ എളയാവൂർ പറഞ്ഞു.പ്രതിഷേധ പ്രകടനത്തിന് യൂത്ത് കോൺഗ്രസ് നേതാക്കളായ കമൽജിത്ത്, സന്ദീപ് പാണപ്പുഴ, എം.കെ.വരുൺ, അതുൽ വി.നികേത് നാറാത്ത്, മുഹമ്മദ് ഷമ്മാസ്, ഫർഹാൻ മണ്ടേരി, മൊഹ്സിൻ കിഴുത്തള്ളി, വി.രാഹുൽ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |