പയ്യന്നൂർ : നാല്പത്തി രണ്ട് വർഷത്തെ സേവനത്തിന് ശേഷം പയ്യന്നൂർ ഫർക്കാ ഗ്രാമോദയ ഖാദി സംഘത്തിൽ നിന്നും സെക്രട്ടറി ഇ.എ. ബാലൻ വിരമിച്ചു.സേവന കാലാവധിയിൽ 30 വർഷം സംഘം ഭരണ സമിതി അംഗമായും 5 വർഷം ട്രഷററായും 20 വർഷം സെക്രട്ടറിയായും പ്രവർത്തിച്ചു. സംഘത്തെ തെക്കെ ഇന്ത്യയിലെ തന്നെ പ്രധാന ഖാദി സ്ഥാപനമായി വളർത്തിയെടുക്കുവാൻ ബാലന് കഴിഞ്ഞു. പരമ്പരാഗത ഖാദിയുടെ തനിമ നില നിർത്തി കൊണ്ട് തന്നെ ആധുനിക രീതിയിലുള്ളതും ന്യൂ ജനറേഷനെ ആകർഷിക്കുന്നതും വൈവിദ്ധ്യ പൂർണ്ണവുമായ ഡിസൈൻ തുണിത്തരങ്ങൾ നിർമ്മിക്കുന്നതിന് നേതൃത്വം നൽകി.
' പയ്യന്നൂർ ഖാദി' പ്രത്യേക ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിച്ചു.മറ്റ് ഏജൻസികളുമായി സഹകരിച്ച് ഓൺലൈൻ മാർക്കറ്റിംഗ് അടക്കം വിവിധ വൈവിദ്ധ്യവത്കരണ പദ്ധതികൾ നടപ്പിലാക്കുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |