SignIn
Kerala Kaumudi Online
Friday, 20 September 2024 12.47 AM IST

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Increase Font Size Decrease Font Size Print Page
afsal
മയക്കുമരുന്നുമായി പിടിയിലായ എ. മുഹമ്മദ് അഫ്സൽ

പയ്യന്നൂർ: നിരവധി ക്രിമിനൽ കേസിൽ ജയിലിൽ കഴിഞ്ഞിരുന്ന കുഞ്ഞിമംഗലം സ്വദേശിയായ യുവാവ് പുറത്തിറങ്ങി മയക്കു മരുന്ന് വിൽപ്പന നടത്തുന്നതിനിടെ പിടിയിലായി.
അതീവ മാരകമയക്കു മരുന്നായ എം.ഡി.എം.എ യുമായി നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവാണ് പാപ്പിനിശേരി എക്‌സൈസിന്റെ പിടിയിലായത്. പയ്യന്നൂർ എടാട്ട് വച്ചാണ് എട്ടുഗ്രാം എം.ഡി.എം.എയുമായി കുഞ്ഞിമംഗലം ആണ്ടാംകൊവ്വലിൽ അരയാപ്പുറത്ത് ഹൗസിൽ എ.മുഹമ്മദ് അഫ്സലിനെയാണ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ എൻ.ഡി.പി.എസ് കേസെടുത്തു.നിരവധി ക്രിമിനൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന പ്രതി ജയിലിൽ നിന്ന് ഇറങ്ങിയ ഉടനെയാണ് മയക്കുമരുന്ന് വിൽപ്പന തുടങ്ങിയത്.
ഒരു മാസം നീണ്ട നിരീക്ഷണത്തിനിടെയാണ് പ്രതിയെ പിടികൂടാനായത്.കുഞ്ഞിമംഗലം, പിലത്തറ, പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി എന്നിവിടങ്ങളിലെ കോളേജ് വിദ്യാർത്ഥികൾക്കും നിരവധി യുവാക്കൾക്കും മയക്കുമരുന്ന് എത്തിക്കുന്ന മൊത്ത വിതരണക്കാരനെയാണ് എക്‌സൈസ് പിടികൂടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.