കാസർകോട് : ജില്ലയിലെ 600 ഹെക്ടർ കൃഷി സ്ഥലങ്ങൾ ഇല്ലാതാക്കുന്ന 400 കെ. വി ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ കർഷകർക്ക് മാർക്കറ്റ് വില നൽകുക അർഹിക്കുന്ന നഷ്ട പരിഹാരം കൊടുക്കുക പദ്ധതിയെ കുറിച്ച് വ്യക്തത വരുത്തുക, തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി 24 ന് നടക്കുന്ന കളക്ടറേറ്റ മാർച്ചിന്റെ പ്രചരണജാഥ കരിന്തളം തോളേനിയിൽ കർഷക രക്ഷ സമിതി ചെയർമാനും ജില്ല പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.നാരായണൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. പത്മനാഭൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഭാസ്കരൻ, ബെന്നി പാലാമറ്റം, സത്യനാഥ് അട്ടേങ്ങാനം, ശ്രീജ ബാലചന്ദ്രൻ, ഷൈജു. ജോജോ അടുക്കം, ദാമോദരൻ കരിന്തളം, അനിൽ തായന്നൂർ. ഫിലിപ്പ് പിണ്ടിക്കടവ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |