കാഞ്ഞങ്ങാട്: വഴിയോര വ്യാപാര സ്വയംതൊഴിൽ സമിതി (സി.ഐ.ടി.യു) കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി.വഴിയോര കച്ചവട ബിൽഡിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടത്തുക, സർവ്വേയിൽ കണ്ടെത്തിയ അർഹതയുള്ള മുഴുവൻ വഴിയോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എം.ആർ.ദിനേശൻ, നാരായണൻ പാറക്കടവ്, ടി.പി.ഓമന, എ.വി.മുഹമ്മദ് അഷറഫ്, സി.എച്ച്.അഷറഫ് എന്നിവർ സംസാരിച്ചു.ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് രഘുപതി, രവി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |