പാലക്കുന്ന്: തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ മൂവാളംകുഴി ചാമുണ്ഡിയമ്മയുടെ നവീകരിച്ച പള്ളിയറയിൽ പുനഃപ്രതിഷ്ഠ 28 മുതൽ 30 വരെ നടക്കും.
28ന് രാത്രി 7ന് സമൂഹ പ്രാർത്ഥനയും തുടർന്ന് അനുബന്ധപൂജകളും. 29 ന് രാവിലെ 7ന് ഗണപതി ഹോമത്തിന് ശേഷം അനുബന്ധപൂജാകർമങ്ങൾ. 30ന് രാവിലെ 6.11നും 7.21നും മദ്ധ്യേയാണ് പുനഃപ്രതിഷ്ഠ. തുടർന്ന് ജീവകലശാഭിഷേകവും സാന്നിദ്ധ്യ കലശാഭിഷേകവും മഹാപൂജയും. പ്രസാദവിതരണത്തോടെ സമാപനം.
ക്ഷേത്രത്തിലെ വാർഷിക ആറാട്ടുത്സവ സമാപനത്തിനും കീഴൂർ ക്ഷേത്രത്തിലേക്കുള്ള തിരിച്ചെഴുന്നള്ളത്തിനും ശേഷം അന്ന് രാത്രി മൂവാളംകുഴി ചാമുണ്ഡിയമ്മയ്ക്ക് തെയ്യം കൂടലും അടുത്ത ദിവസം തെയ്യത്തിന്റെ പുറപ്പാടുമാണ് പതിവ് രീതി. ലക്ഷങ്ങൾ ചെലവിട്ട് തൃക്കണ്ണാട് ക്ഷേത്ര ഉത്സവാഘോഷ യു.എ.ഇ. കമ്മിറ്റിയാണ് പള്ളിയറ പുനർനിർമിച്ച് നൽകിയത്.
പുനഃപ്രതിഷ്ഠ നടക്കുന്ന തൃക്കണ്ണാട് ക്ഷേത്രത്തിലെ പുതുക്കിപ്പണിത മൂവാളംകുഴി ചാമുണ്ഡിയുടെ പള്ളിയറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |