പയ്യന്നൂർ :- ജലാശയ മുങ്ങി മരണങ്ങൾക്കും അപകടങ്ങൾക്കും ഒരു പരിധിവരെയെങ്കിലും പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻ്റ് ഗൈഡ്സിന്റെ ആഭിമുഖ്യത്തിൽ സ്കൗട്ട്സ് അദ്ധ്യാപകർക്ക് ശാസ്ത്രീയ നീന്തൽ - ദുരന്തനിവാരണ പരിശീലനം നൽകുന്നു. സംസ്ഥാനത്തെ 42 വിദ്യാഭ്യാസ ജില്ലകളിൽ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട അദ്ധ്യാപകർക്കായി മൂന്ന് ഘട്ടമായാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ആദ്യ ഘട്ടമായി മാസ്റ്റർ ട്രെയിനർമാർക്കുള്ള പരിശീലനം 5മുതൽ 7 വരെയായി കോറോം ദേവീസഹായം യു.പി.സ്കൂളിലും തൊട്ടടുത്തുള്ള കുളത്തിലുമാണ് നടക്കുന്നത്. അഞ്ചിന് രാവിലെ 10 ന് ടി.ഐ.മധുസൂദനൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും.
ആദ്യ ഘട്ട പരിശീലനം ലഭിക്കുന്നവർ ജില്ലാതലത്തിലും, തുടർന്ന് യൂണിറ്റ് തലത്തിലും പരിശീലനം വ്യാപിപ്പിക്കും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാനും നഗരസഭ കൗൺസിലറുമായ എൻ.സുധ, സ്കൗട്ട് ആൻഡ് ഗൈഡ്സ് സംസ്ഥാന കമ്മിഷണർ സി.പി. ബാബുരാജ്, കെ. വത്സരാജ്, പി.ഉഷ, കെ.വി.പ്രകാശൻ , പി.വി.രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |