നീലേശ്വരം:നീലേശ്വരം നഗരത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന കച്ചേരി കടവ് പാലത്തിന് കിഫ്ബി ബോർഡ് യോഗത്തിൽ അംഗീകാരം ലഭിച്ചു. ഇതിനായി തയ്യാറാക്കിയ 21.88 കോടി രൂപയുടെ എസ്റ്റിമേറ്റിന് സാമ്പത്തികാനുമതി ലഭിച്ചുത്തരവായി. ദേശീയപാതയിൽ നിന്നും നീലേശ്വരം നഗര ഹൃദയത്തിലേക്ക് പ്രവേശിക്കുന്നതിന് ഏറെപ്രയോജനപ്രദമാകുന്ന പാലമായിരിക്കും ഇത്.
റോഡ് വികസനത്തിന് നേരത്തെ 16.72 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. ഇതിൽ 9.75 കോടി ഭൂമി ഏറ്റെടുക്കലിനായി അനുവദിച്ചിട്ടുമുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിച്ചു വരികയാണ്. പാലം പണിക്കുള്ള സാമ്പത്തിക അനുമതി ലഭിച്ചതോടെ സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും ഉടൻ പൂർത്തീകരിക്കാൻ കഴിയും. നഗരത്തിലെ ഗതാഗത കുരുക്കും ദേശീയപാതയിലേക്കുള്ള യാത്രാദുരിതത്തിനും ശാശ്വതമായ പരിഹാരം കാണാൻ കഴിയുന്ന ഈ പദ്ധതിക്ക് ഇതോടെ 38.60 കോടി രൂപയാണ് കിഫ്ബി അനുവദിച്ചിട്ടുള്ളത്. 11 മീറ്റർ വീതിയിൽ ഇരു ഭാഗങ്ങളിലും നടപ്പാതയോടുകൂടിയാണ് പാലം നിർമ്മിക്കുന്നത്. ഒൻപതു സ്പാനുകളുള്ള പാലത്തിന് 180.85 മീറ്റർ നീളമുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |