കാഞ്ഞങ്ങാട്: ജെ.സി.ഐ. വാരാഘോഷം നാളെ മുതൽ 15 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒമ്പതിന് വൈകീട്ട് ഏഴുമണിക്ക് കോട്ടച്ചേരി കുന്നുമ്മൽ ജെ.സി.ഐ. ഹാളിൽ കവിയും സാംസ്കാരിക പ്രവർത്തകയുമായ സി.പി ശുഭ ഉദ്ഘാടനം ചെയ്യും. 10ന് രക്തദാന ക്യാമ്പും രക്തദാദാക്കൾക്കുള്ള പരിശീലന ക്ലാസും. 11ന് ആരോഗ്യ ബോധവത്കരണ ക്ലാസും, ഫുട്ബാൾ ടൂർണമെന്റും 12-ന് പ്രകൃതിസംരക്ഷണത്തെക്കുറിച്ച് ''പ്രത്യേക പരിശീലന പരിപാടിയും മരംവച്ചു പിടിപ്പിക്കലും നടക്കും. 13ന് പടന്നക്കാട് നെഹ്രു കോളേജിന് മുൻവശത്തു നിന്നും നോർത്ത് കോട്ടച്ചേരിയിലേക്ക് സമാധാനമാർച്ച്. 14-ന് മുതിർന്ന മുൻ അംഗങ്ങളെ ആദരിക്കൽ. 15-ന് ഓണാഘോഷ പരിപാടികളും വിവിധ അവാർഡുകളുടെ വിതരണവും. വാർത്താ സമ്മേളനത്തിൽ പി. സുനിൽകുമാർ, ചന്ദേഷ് ചന്ദ്രൻ ഡോ. എ.കെ രാഹുൽ, ഡോ. നിതാന്ത്, ബി.എസ്. മുഹമ്മദ് ത്വയീബ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |