കണ്ണൂർ:ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സംഘടനയായ ഫോഗ്സി ഏർപ്പെടുത്തിയ എസ്. എൻ ജോഷി സ്ത്രീ ശാക്തീകരണ പുരസ്കാരം കണ്ണൂരിലെ ഗൈനക്കോളജിസ്റ്റായ ഡോ.പി.ഷൈജസ്സിന് ലഭിച്ചു. സ്ത്രീകൾ നേരിടുന്ന ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെക്കുറിച്ച് അവരെ ബോധവത്കരിക്കാനും, സ്ത്രീകളുടെ ഉന്നമനം ലക്ഷ്യംവച്ച് നടത്തിയ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് നാഷണൽ ജൂറി, അവാർഡ് ജേതാവിനെ നിർണയിച്ചത്.മുംബൈയിൽ നടന്ന യോഗത്തിൽ ഫോഗ്സി ദേശീയ പ്രസിഡന്റ് ആയ ഡോ. എസ്. ശാന്തകുമാരിയാണ്് അവാർഡ് പ്രഖ്യാപനം നടത്തിയത്.
സ്വർണ്ണത്തിൽ തീർത്ത ഫലകവും, ഇരുപതിനായിരം രൂപയും, പ്രശംസാ പത്രവുമാണ് സമ്മാനം. ഈ അവാർഡ് ലഭിക്കുന്ന ആദ്യ മലയാളി കൂടിയാണ് അദ്ദേഹം. അന്തർദേശീയ തലത്തിൽ ട്രാവെല്ലിങ് ഫെല്ലോഷിപ്പിനും, ദേശീയ തലത്തിൽശൈലജശൈലജ പണ്ഡിറ്റ് അവാർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്.ഡോ. ഷൈജസ് ഇപ്പോൾ കണ്ണൂർ ഗൈനക്കോളജി സൊസൈറ്റിയുടെ പ്രസിഡന്റും, ദേശീയ മിഡ് ലൈഫ് കമ്മിറ്റിയുടെ ചെയർമാനുമാണ്.കൊൽക്കത്തയിൽ വച്ചു 2023 ജനുവരിയിൽ നടക്കുന്ന ഗൈനക്കോളജിസ്റ്റുകളുടെ ദേശീയ സമ്മേളനത്തിൽ പുരസ്കാരം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |