ബേക്കൽ: ഇൽയാസ് മുസ്ലിം ജമാഅത്ത് ഖാസിയായി ജിഫ്രി മുത്തുക്കോയ തങ്ങൾ സ്ഥാനമേറ്റു. സ്ഥാനാരോഹണ സമ്മേളനം ഖത്തീബ് മുഹമ്മദ് റഫീഖ് സഖാഫി ഉദ്ഘാടനം ചെയ്തു. കെ.എ.മജീദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. കെ.മഹമൂദ് ഹാജി, സയ്യദ് അലി തങ്ങൾ കുമ്പോൽ, ബി.കെ.അബ്ദുള്ള ഹാജി, കെ.എ. അബ്ബാസ് ഹാജി, മജീദ് ഹാജി, ബി.കെ.സാലിം, അബ്ദുൾ അസീസ് അഷറഫി പാണത്തൂർ, ഷാഫി ബാഖവി ചാലിയം, മുദരിസ് ആസിഫ് ഹിമമി അഹ്സനി, ഖത്തീബ് ഇർഷാദ് വാരിസി, ഹദ്ദാദ് ഖത്തീബ് ഹാരിസ് ഫാളിലി എന്നിവർ പ്രസംഗിച്ചു. മുഹമ്മദ് നബീൽ വാഫിയെ അലി തങ്ങൾ കുമ്പോൽ ഉപഹാരം നൽകി ആദരിച്ചു.ജമാഅത്ത് ജനറൽ സെക്രട്ടറി കെ.എച്ച്.മുഹമ്മദ് സ്വാഗതവും ടി.കെ. ഹസൈനാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |