തലശ്ശേരി :കോണോർവയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള കണ്ണൂർ ജില്ലാ എ ഡിവിഷൻ ലീഗ് ക്രിക്കറ്റിൽ തലശ്ശേരി ബ്രദേഴ്സ് ക്രിക്കറ്റ് ക്ലബ് തളിപ്പറമ്പ് എരിപുരം ക്രിക്കറ്റ് ക്ലബ്ബിനെ 5 വിക്കറ്റിനു പരാജയപ്പെടുത്തി .
ആദ്യം ബാറ്റ് ചെയ്ത എരിപുരം ക്രിക്കറ്റ് ക്ലബ് 32.2 ഓവറിൽ 77 റൺസിന് എല്ലാവരും പുറത്തായി. ബ്രദേഴ്സിനു വേണ്ടി പി.അനുരാഗ് മൂന്നു വിക്കറ്റും രാഹുൽ ശശി രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടിയായി ബ്രദേഴ്സ് 23.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം നേടി. പി പി മിഥുൻ ഇരുപതും ശ്രീജിത്ത് പുറത്താവാതെ പതിനെട്ടും റൺസുകൾ നേടി.ഇന്ന് ധർമ്മടം സീഗൾസ് ക്രിക്കറ്റ് ക്ലബ്ബ് ധർമ്മടം ഗവ: ബ്രണ്ണൻ കോളേജിനെ നേരിടും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |