എക്സലൻസ് അവാർഡ് ലോഗോ പ്രകാശനം
Thursday 04 June 2026 12:12 AM IST
കാസർകോട്: കാസർകോട് നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു എപ്ലസ് ജേതാക്കളെയും യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സിനെയും കലാ, കായിക, ശാസ്ത്ര മേഖലകളിലെ പ്രതിഭകളെയും അനുമോദിക്കുന്നതിന് കല്ലട്ര മാഹിൻ ഹാജി എം.എൽ.എയുടെ പദ്ധതിയായ 'എം.എൽ.എ എക്സലൻസ് അവാർഡിന്റെ' ലോഗോ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ നിർവഹിച്ചു. മുസ്ലിം ലീഗ് കാസർകോട് നിയോജക മണ്ഡലം പ്രസിഡന്റ് മാഹിൻ കേളോട്ട്, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം അൻവർ കോളിയടുക്കം, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അനസ് എതിർത്തോട്, ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, വൈസ് പ്രസിഡന്റ് ശിഹാബ് പുണ്ടൂർ, മണ്ഡലം പ്രസിഡന്റ് ഹാഷിർ മൊയ്തീൻ, ജനറൽ സെക്രട്ടറി സിറാജ് ബദിയടുക്ക, ട്രഷറർ അർഫാത്ത് കമ്പാർ, സി.ബി സിനാൻ, മൻസൂർ മല്ലത്ത് സംബന്ധിച്ചു.